കോഴിക്കോട് 13 കാരിയെ രണ്ടാനച്ഛന്‍ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ച ശേഷം നിരവധി പേര്‍ക്ക് കാഴ്ച്ചവച്ച സംഭവം: അമ്മയ്ക്കും രണ്ടാനച്ഛനുമടക്കം 8 പേര്‍ക്ക് തടവുശിക്ഷ


കോഴിക്കോട്: 13 കാരിയെ രണ്ടാനച്ഛന്‍ മാതാവിന്റെ ഒത്താശയോടെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നിരവധി പേര്‍ക്ക് കാഴ്ച്ചവച്ച കേസില്‍ മാതാവിനും രണ്ടാനച്ഛനുമുള്‍പ്പടെ എട്ട് പേര്‍ക്ക് തടവുശിക്ഷ. കോഴിക്കോട് അതിവേഗ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. സംഭവം നടന്ന് 14 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി പറയുന്നത്.

ഒന്നാം പ്രതിക്ക് 7 വര്‍ഷം തടവ് ശിക്ഷ വിധിച്ച കോടതി ബാക്കിയുള്ളവര്‍ക്ക് പീഢനത്തിന് 10 കൊല്ലം തടവും വിധിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 5 കൊല്ലം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. എന്നാല്‍ തടവ് ശിക്ഷകള്‍ രണ്ടും ഒരുമിച്ചനുഭവിച്ചാല്‍ മതിയാവും. ഐപിസി 376, 373 വകുപ്പുകള്‍ പ്രകാരമാണ് എട്ട് പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. വിചാരണയ്ക്ക് ശേഷം കേസില്‍ രണ്ട് പേരെ തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.