കോണ്‍ഗ്രസ് തെമ്മാടികള്‍ രാജ്യത്തെ 130 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി, സച്ചിന്റെ ഫ്ളക്സിൽ കരിഓയിൽ ഒഴിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി- ക്രിക്കറ്റ് താരം ശ്രീശാന്ത്


കൊച്ചി: സച്ചിന്റെ ചിത്രത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ക്രിക്കറ്റ് താരവും ബിജെപി അംഗവുമായ എസ് ശ്രീശാന്ത്. 130 കോടി ജനങ്ങളുടെ വികാരം കോണ്‍ഗ്രസ് തെമ്മാടികള്‍ വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് ദൈവം സച്ചിന്റെ ചിത്രത്തില്‍ മഷിയൊഴിച്ച കോണ്‍ഗ്രസ് തെമ്മാടികളുടെ നടപടിയില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. 130 കോടി ജനങ്ങളുടെ വികാരമാണ് കോണ്‍ഗ്രസ് വ്രണപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ നടപടിക്കെതിരെ നില്‍ക്കുന്നവര്‍ക്കൊപ്പം താന്‍ നിലകൊള്ളുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

കര്‍ഷകസമരത്തില്‍ അഭിപ്രായപ്രകടനത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സച്ചിന്റെ ചിത്രത്തില്‍ മഷിയൊഴിച്ചിരുന്നു. രാജ്യത്തിന് പുറത്ത് നിന്നുള്ളവര്‍ കര്‍ഷകസമരത്തില്‍ ഇടപെടേണ്ടെന്നായിരുന്നു സച്ചിന്‍ പറഞ്ഞത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.