14 കാരിയായ ഭാര്യ ഗർഭിണിയായി; പ്രശ്നം കേസാകുമെന്ന അറിഞ്ഞതോടെ ഭർത്താവ് മുങ്ങി, സംഭവം മഞ്ചേരിയിൽ


മഞ്ചേരി: പതിനാലുകാരിയായ
ഭാര്യ ഗര്‍ഭിണിയായതോടെ ഭര്‍ത്താവ് ഒളിവില്‍ പോയതായി പൊലീസ്. പോത്തുകല്ല് കുറുമ്പലങ്ങോട് ചോല കോളനിയിലെ 22 കാരനായ ആദിവാസി യുവാവ് മുറപ്പെണ്ണിനെ വിവാഹം കഴിക്കുമ്പോള്‍ 14 വയസ്സ് മാത്രമായിരുന്നു പ്രായം. തൊട്ടടുത്ത വര്‍ഷം തന്നെ ബാലിക ഗര്‍ഭിണിയായി. കുട്ടിയെ പ്രസവത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

എന്നാല്‍ പൊലീസ് എത്തുന്നതുവരെ ആശുപത്രിയില്‍ നിര്‍ത്താന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ബാലികയെന്നതിനാല്‍ ഡോക്ടര്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. പൊലീസെത്തിയപ്പോഴേക്കും ഗര്‍ഭിണിയെയും കൊണ്ട് ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് പോയിരുന്നു. പുറകെ വനിതാ പൊലീസും പോയി.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെച്ച് ഇവരെ പോലീസ് കണ്ടെത്തി. എന്നാല്‍ അവശ നിലയിലായ പെണ്‍കുട്ടി ചോദ്യം ചെയ്യലിന് പറ്റിയ അവസ്ഥയിലായിരുന്നില്ല. പ്രായമെത്താതെ പ്രസവിച്ചതിനാല്‍ കുഞ്ഞിനെയും അമ്മയെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

പ്രശ്‌നം കേസാകുമെന്ന് അറിഞ്ഞതോടെയാണ് ഭര്‍ത്താവ് മുങ്ങിയത്. കുട്ടിയുടെ ഡിഎന്‍എ സാമ്പിളെടുത്ത് പരിശോധനക്കയച്ച് കാത്തിരിക്കുകയാണ് പൊലീസ്. ഇതിനിടെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ ഭര്‍ത്താവ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.