പെട്രോൾ- ഡീസൽ വില വീണ്ടും വർധിച്ചു; ഒരു ലിറ്റർ പെട്രോളിന് നാലു ദിവസം കൊണ്ട് കൂട്ടിയത് 1.50 ഓളം


ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്ധന വില പിന്നെയും വര്‍ധിപ്പിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരും. പെട്രോള്‍ ഒരു ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഇതോടെ നാലു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് ഒരു രൂപ 65 പൈസയും പെട്രോളിന് ഒരു രൂപ 48 പൈസയുമാണ് കൂട്ടിയത്.

കഴിഞ്ഞ എട്ടു മാസത്തിനിടെ 17രൂപയിലധികമാണ് എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ വർധനവ് നടത്തിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നത്. കഴിഞ്ഞ ദിവസം അത് തൊണ്ണൂറും കടന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.