ഇടുക്കിയിൽ വൻ ലഹരിമരുന്ന് വേട്ട; പിടികൂടിയത് അതിമാരക ലഹരിമരുന്നും കഞ്ചാവും; അറസ്റ്റ് ചെയ്തത് 16 കിലോമീറ്ററോളം കാറിനെ പിന്തുടർന്നുള്ള അതി സാഹസിക നീക്കത്തിലൂടെ


ഇടുക്കി: ഇടുക്കി അടിമാലിയിൽ
പതിനാറു കിലോമീറ്റര്‍ കാറിനെ പിന്തുടര്‍ന്ന് എക്‌സൈസ് സംഘം പിടികൂടിയത് അതിമാരക ലഹരിമരുന്നും കഞ്ചാവും. ''ലഹരി'' കടത്തിയ അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്തു. കടത്താന്‍ ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്

മലപ്പുറം തിരൂര്‍ വളാഞ്ചേരി കരയില്‍ താമസക്കാരായ മേലേപ്പീടികയില്‍ വീട്ടില്‍ മുഹമ്മദ് അസ്ലം (23), പറശേരി വീട്ടില്‍ മുഹമ്മദ് സുെഹെല്‍ (20), പാറമേല്‍ത്തൊടി വീട്ടില്‍ സൂരജ് (23), കഴപ്പനങ്ങാട്ട് പറമ്പില്‍ വീട്ടില്‍ ബിബിന്‍ (21), തയ്യില്‍ വീട്ടില്‍ മുഹമ്മദ് അസ്‌കര്‍ (20) എന്നിവരെയാണ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണു സംഭവം. നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ദേശീയപാതയുടെ അടിമാലി-മൂന്നാര്‍ റോഡില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ വന്ന സ്വിഫ്റ്റ് കാര്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അമിത വേഗത്തില്‍ ഓടിച്ചുപോയി. അതോടെ എക്‌സൈസ് സംഘം കാറിനു പിന്നാലെ പാഞ്ഞു. 16 കിലോമീറ്റര്‍ കാറിനെ പിന്തുടര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ അടിമാലി അമ്പലപ്പടിയില്‍വച്ച് മയക്കുമരുന്നു സംഘത്തെ പിടികൂടി.

ഡ്രൈവര്‍ ശരത്തിന്റെ മികവിലും എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമാണ് പിടികൂടിയത്. പ്രതികളുടെ െകെവശം സൂക്ഷിച്ച നിലയിലും വാഹനത്തില്‍ ഒളിപ്പിച്ച നിലയിലുമായി 100 ഗ്രാം ഉണക്ക കഞ്ചാവും 100 മില്ലിഗ്രാം മെത്തലീന്‍ ഡയോക്‌സി മെത്താംഫിറ്റമിനും (എം.ഡി.എം.എ) കണ്ടെത്തി.

പാര്‍ട്ടി ഡ്രഗ് എന്ന പേരിലറിയപ്പെടുന്ന അതിമാരക ലഹരി മരുന്നാണ് എം.ഡി.എം.എ. ഇതു വളരെ ചെറിയ തോതില്‍ ഉപയോഗിച്ചാല്‍ പോലും 12 മണിക്കൂറിലധികം ലഹരിയുണ്ടാകും. രണ്ടു ഗ്രാം െകെവശം സൂക്ഷിച്ചാല്‍ പോലും 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

എക്‌െസെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ടി.വി. സതീഷ്, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) സാന്റി തോമസ്, വി.ആര്‍. ഷാജി, കെ.വി. പ്രദീപ്, സിവില്‍ എക്‌െസെസ് ഓഫീസര്‍ കെ.എസ്. മീരാന്‍, ഡ്രൈവര്‍ എസ്.പി. ശരത് എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.