തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 18 വയസുകാരന് അറസ്റ്റില്‍. തിരുവനന്തപുരം വട്ടപ്പാറയിലാണ് ഞെട്ടിക്കുന്ന സംഭവം.
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു.
തുടർന്ന് യുവാവിന്റെ പേരിൽ വീട്ടുകാർ പരാതി നൽകുകയായിരുന്നു. മൂന്ന് മാസം മുന്‍പ് വീട്ടിൽ ആളില്ലാത്ത സമയത്ത് പെൺകുട്ടിയെ യുവാവ് പീഡിപ്പിച്ചു എന്നതാണ് വീട്ടുകാരുടെ പരാതിയില്‍ പറയുന്നത്.
ഇന്ന് രാവിലെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് യുവാവിനെ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്.