പള്‍സര്‍ 180F നിര്‍ത്തലാക്കിയെന്ന് സൂചന, ബജാജിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു


പള്‍സര്‍ ശ്രേണിയില്‍ നിന്നും 180 F സെമി ഫെയര്‍ മോഡലിനെ കമ്പനി പിന്‍വലിച്ചു. 250 സിസി ശ്രേണിയിലും നവീകരണങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. NS250, RS250 മോഡലുകളാകും വിപണിയില്‍ എത്തുക. ഇതിനിടയിലാണ് 180F പിൻവലിച്ചത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുമാണ് മോഡലിനെ പിന്‍വലിച്ചിരിക്കുന്നത്. ഇത് മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തലാക്കി എന്നതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ഡീലര്‍ ഉറവിടങ്ങളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നിരുന്നാലും, കമ്പനിയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബജാജ് അടുത്തിടെ പള്‍സര്‍ 180 തിരികെ കൊണ്ടുവന്നതുമൂലമാകും ഈ പതിപ്പിനെ പിന്‍വലിച്ചതെന്നും സൂചനയുണ്ട്.
ബജാജ് പള്‍സര്‍ 180 F 2019 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മോട്ടോര്‍സൈക്കിള്‍ പള്‍സര്‍ 220 F-ന് സമാനമാണ്. അതേസമയം പള്‍സര്‍ 180-ന്റെ ആവശ്യം കൂടുതലാണെന്ന് മനസ്സിലാക്കിയതോടെയാണ് കുറച്ചുകാലം നിര്‍ത്തിവച്ച ശേഷം തിരികെ കൊണ്ടുവരാന്‍ ബജാജിനെ പ്രേരിപ്പിച്ചത്.

ദൃശ്യ വ്യത്യാസങ്ങള്‍ക്ക് പുറമെ, പള്‍സര്‍ 180 ഉം ഫെയര്‍ഡ് 180 F പതിപ്പും എല്ലാ കാര്യങ്ങളിലും സമാനമാണ്. 178.6 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കുകള്‍ക്ക് കരുത്ത് പകരുന്നത്. ഇത് 16.7 bhp കരുത്തും 14.52 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

17 ഇഞ്ച് അലോയ് വീലുകളിലാണ് ബൈക്ക് എത്തുന്നത്. സിംഗിള്‍-ചാനല്‍ എബിഎസിന്റെ സഹായത്തോടെ രണ്ട് അറ്റത്തും ഒരു ഡിസ്‌ക് ബ്രേക്കും സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്. ബ്ലാക്ക് റെഡ്, നിയോണ്‍ ഓറഞ്ച് എന്നിവയുടെ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമായ ബജാജ് പള്‍സര്‍ 180 F മോഡലിന് 1.08 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില.

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഇന്ത്യന്‍ വിപണിയില്‍ പള്‍സര്‍ ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകള്‍ക്കായി ബജാജ് ഓട്ടോ തികച്ചും പുതിയ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുകയാണ്. പുതിയ പള്‍സര്‍ 250 മോഡലില്‍ പുതിയ പ്ലാറ്റ്‌ഫോം അരങ്ങേറുമെന്ന് പറയപ്പെടുന്നു, ഇത് ബ്രാന്‍ഡിലെ ജനപ്രിയ 220 F ഓഫറിംഗിന് മുകളിലായിരിക്കും. പുതിയ ബജാജ് പള്‍സര്‍ 250, 2021-ന്റെ അവസാനത്തോടെ വില്‍പ്പനയ്ക്കെത്തും.

പുതിയ പള്‍സര്‍ 250 പൂര്‍ണ്ണമായും പുതിയ ഡിസൈന്‍, അധിക സവിശേഷതകള്‍, മെച്ചപ്പെട്ട റൈഡിംഗ് എര്‍ണോണോമിക്‌സ്, ഒരു പുതിയ എഞ്ചിന്‍ എന്നിവ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.