മലപ്പുറത്ത് സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുകയറി അപകടം: 19 കാരന് ദാരുണാന്ത്യം


കോട്ടക്കൽ: മലപ്പുറം കോട്ടക്കലില്‍ സംസ്ഥാനപാതയില്‍ എടരിക്കോട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ ചെമ്പീട് പറമ്പില്‍ ഷറീനയുടെ മകന്‍ അസീന്‍ ജാവദ് (19)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. കോട്ടക്കല്‍ തിരൂര്‍ പാതയില്‍ മമ്മാലിപ്പടിയില്‍ അസീന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.

ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കോട്ടക്കല്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.