വിഷം കലർത്തിവെച്ച ഐസ്‌ക്രീം കഴിച്ചു ചികിത്സയിലായിരുന്നു 19 കാരിയും മരിച്ചു; യുവതി അറസ്റ്റിൽ


കാസർകോട്: ഐസ്ക്രീമിൽ എലിവിഷം കലർത്തിയത് അറിയാതെ കഴിച്ചു കുട്ടികള്‍ മരിച്ച സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശി വർഷയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്.

ആത്മഹത്യ ചെയ്യുന്നതിനായി വർഷ എലിവിഷം ചേർത്ത ഐസ്‍ക്രീം കഴിക്കുകയും അസ്വസ്ഥത തോന്നി വിശ്രമിക്കാനായി മുറിയില്‍ പോയി ഉറങ്ങുകയും ചെയ്തു. ഈ സമയത്ത് അഞ്ച് വയസ്സുള്ള മകന്‍ അദ്വൈത്, രണ്ട് വയസ്സുള്ള സഹോദരന്‍, വര്‍ഷയുടെ സഹോദരി ദൃശ്യ(19) എന്നിവര്‍ മേശപ്പുറത്ത് വെച്ച ഐസ്ക്രീം എടുത്ത് കഴിക്കുകയായിരുന്നു.

ഇതിനു പിന്നാലെ ഇവര്‍ ഹോട്ടലില്‍ നിന്നു വാങ്ങിയ ബിരിയാണിയും കഴിച്ചു. രാത്രിയോടെ അദ്വൈത് ഛര്‍ദിക്കാന്‍ തുടങ്ങി. എലിവിഷം കഴിച്ച് പ്രശ്നമൊന്നും തോന്നാത്തതിനാൽ വർഷ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. കുട്ടി ഛര്‍ദ്ദിച്ചത് ബിരിയാണി കഴിച്ചിട്ടാണെന്ന് വീട്ടുകാരും വിചാരിച്ചു. ഛര്‍ദ്ദി രൂക്ഷമായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്വൈത് പുലര്‍ച്ചെയോടെ മരണപ്പെടുകയായിരുന്നു. അന്നു വൈകിട്ട് തന്നെ ആശുപത്രിയില്‍ എത്തിച്ച ദൃശ്യ ഇന്നാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.