തിരുവനന്തപുരം: ഇരുന്നൂറോളം അന്തേവാസികളുള്ള മൈലക്കൊമ്പ് ദിവ്യ രക്ഷാലയത്തിൽ കൊവിഡ് വ്യാപനം രൂക്ഷം. ഇതോടെ ദിവ്യരക്ഷാലയത്തെ ആരോഗ്യവകുപ്പ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ കേന്ദ്രമായി പ്രഖ്യാപിച്ചു
കുമാരമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലാണ് ദിവ്യ രക്ഷാലയം പ്രവർത്തിക്കുന്നത്. 250 പേരുള്ള സ്ഥാനപനത്തിൽ 192 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ഉടൻ ആളുകളെ മാറ്റിപ്പാർപ്പിച്ച് മുൻകരുതൽ ശക്തമാക്കിയെങ്കിലും അന്തേവാസികൾക്കിടയിൽ രോഗം വ്യാപിച്ചു.
ആരോഗ്യനില മോശമായ ഏഴ് പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ ദിവ്യരക്ഷാലയത്തിൽ തന്നെ കഴിയുകയാണ്. ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരാണ് ഇവർക്ക് ആവശ്യമായ പരിചരണം നൽകുന്നത്.