വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ 2 വർഷം തടവും, 10 ലക്ഷംവരെ പിഴയും; കർശന നടപടിയുമായി ഈ ഗൾഫ് രാജ്യം


ദുബായ്: ജോലിക്കായി
വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്കെതിരെ കർശന നടപടിയുമായി യു.എ.ഇ. രണ്ട് വർഷം തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ഇവർക്ക് ശിക്ഷ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട നിയമത്തിെൻറ കരട് ചൊവ്വാഴ്ച നടന്ന ഫെഡറൽ നാഷനൽ കൗൺസിലിൽ അവതരിപ്പിച്ചു.ബിരുദം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെയും കൃത്യത ഉറപ്പാക്കും.

സർട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ച അറിവില്ലായ്മ എന്ന ന്യായീകരണമൊന്നും ശിക്ഷയിൽ ഇളവ് ലഭിക്കാൻ പര്യാപ്തമാകില്ല. വ്യാജ രേഖ ചമക്കലും ജോലി തട്ടിപ്പും ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. യോഗ്യതയുടെ ആധികാരികത ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തും.

വ്യാജ ബിരുദങ്ങളൊന്നും മന്ത്രാലയം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും എന്നാൽ, വ്യജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനുള്ള 143 നീക്കങ്ങൾ 2018ൽ ഉണ്ടായതായും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽ ഫലാസി എഫ്.എൻ.സി പറഞ്ഞു. സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്നതിന് മുൻപ് അതാത് രാജ്യങ്ങളുടെ എംബസി പോലുള്ള അതോറിറ്റികളുടെ മുദ്ര പതിപ്പിച്ചിട്ടുേണ്ടാ എന്ന് പരിശോധിക്കണം. തുടർന്ന് യൂനിവേഴ്സിറ്റികളിൽ അന്വേഷിച്ച് യഥാർഥ ബിരുദമാണോ എന്ന് ഉറപ്പുവരുത്തും.

അബൂദബിയിലെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലിതേടുന്ന ഉദ്യോഗാർഥികൾ മന്ത്രാലയം അംഗീകരിച്ച ബിരുദ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്. എന്നാൽ, എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഈ നിയമം പിന്തുടരേണ്ടതില്ല. അനധികൃതമായി സർട്ടിഫിക്കറ്റുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടി ഉണ്ടാകു. ഇത്തരം സ്ഥാപനങ്ങളുടെ പരസ്യവും നൽകരുത്.

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് 30,000 ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെയാണ് പിഴ. മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ തടവും ലഭിച്ചേക്കാം.നിയമത്തിന് എഫ്.എൻ.സി മെമ്പർമാർ അംഗീകാരം നൽകി. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ അംഗീകാരം നൽകുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.