പാലക്കാട് യുവാവിനെ വെട്ടിപരിക്കേല്പിച്ചു; 2 പേർ പിടിയിൽ


പാലക്കാട്: പാലക്കാട് കൊല്ലങ്കോട് യുവാവിന് വെട്ടേറ്റു. പോത്തമ്പാടം തെക്കേക്കാട് വിനേഷി(40)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
ആക്രമണത്തിൽ വിനേഷിന് സാരമായി പരുക്കേറ്റു. മുതുകിലും കഴുത്തിനും പുറകിലും ആഴത്തിൽ മുറിവേറ്റ വിനേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശി ശരവണൻ, പോത്തമ്പാടം സ്വദേശി പ്രദീപ് എന്നിവരാണ് പിടിയിലായത്.

കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.