ഇലന്തൂറിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; 20 വയസുകാരൻ മകൻ ഉൾപ്പടെ ഏഴു പേർ അറസ്റ്റിൽ


പത്തനംതിട്ട: ഇലന്തൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടി കൊന്ന സംഭവത്തിൽ മകന്‍ ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് പിടികൂടി. ഇലന്തൂര്‍ ഈസ്റ്റ് ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പള്ളില്‍ കിഴക്കേഭാഗത്ത് ഏബ്രഹാം കെ ഇട്ടി (കൊച്ചുമോന്‍-52) എന്നയാൾ കൊല്ലപ്പെട്ട കേസില്‍ മകന്‍ റെബിന്‍ (20), ബന്ധുവായ പ്രകാശ് (47), ഷാജി (52), രാജന്‍ (55), സുജിത് (39), അച്ചു വര്‍ഗീസ് (20) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പത്തനംതിട്ട, ഇലവുംതിട്ട എസ് എച്ച്‌ ഒമാരുടെ സംയുക്ത നീക്കത്തിനൊടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികളിൽ അഞ്ചു പേരെ ഇലവുംതിട്ട പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.