നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി ട്വന്റി 20; രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിച്ചു


കൊച്ചി: ഇടത് വലത് മുന്നണികള്‍ക്കെതിരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുെമന്ന് വ്യക്തമാക്കി ട്വന്റി 20. ഇതിന്റെ ഭാഗമായി അംഗത്വ വിതരണത്തിന് ദിനപത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരസ്യം നല്‍കിയിരിക്കുകയാണ്. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലുള്ളവര്‍ക്കാണ് അംഗത്വ വിതരണം നല്‍കുക. തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇടത് വലത് മുന്നണിയിലെ പ്രധാന നേതാക്കള്‍ മത്സരരംഗത്തു നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. യുഡിഎഫിലെ സംസ്ഥാന നേതാക്കള്‍ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഇത് മറികടന്നാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ട്വന്റി ട്വന്റി രംഗത്തെത്തിയത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് ജനകീയ കൂട്ടായ്മ എന്ന മുഖം മാറ്റി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് അംഗത്വ വിതരണം തുടങ്ങിയിരിക്കുന്നത്.

എറണാകുളം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് അംഗത്വം നല്‍കുന്നത്. എന്നാല്‍ 14 മണ്ഡലങ്ങളിലും ട്വന്റി ട്വന്റി മത്സരിക്കുമൊയെന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനങ്ങളില്‍ ട്വന്റി ട്വന്റി എത്തിയിട്ടില്ല. ശക്തികേന്ദ്രങ്ങളായ കുന്നത്തുനാട്, പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ട്വന്റി ട്വന്റി മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചമുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥാനാര്‍ഥികളാക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.