രാജ്യത്ത്24 മണിക്കൂറിനിടെ 12,194 പേര്‍ക്ക്ക്കൂടി കോവിഡ്; 92 മരണം


ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത് 12,194 പേര്‍ക്ക്. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,09,04,940 ആയി. 11,106 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരുടെ എണ്ണം 1,06,11,731 ആയി. നിലവില്‍ രാജ്യത്ത് സജീവരോഗികളുടെ എണ്ണം 1,37,567 ആണ്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ 92 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,55,642 ആയി.

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണം ശനിയാഴ്ച ആരംഭിച്ചു. ഇതു വരെ 82,63,858 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.