ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,121 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,805 പേര് രോഗമുക്തരായി. 81 പേര് മരണമടഞ്ഞു. ഇതുവരെ 1,09,25,710 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,06,33,025 പേര് രോഗമുക്തരായി. 1,55,813 പേര് മരണമടഞ്ഞു. നിലവില്‍ 1,36,872 പേര് ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 87,20,922 പേരാണ് ഇതുവരെ വാക്സിന് സ്വീകരിച്ചത്.
42 ദിവസത്തെ ഇടവേളയ്ക്കു ശേഷം മഹാരാഷ്ട്രയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളമായിരുന്നു ഇതുവരെ ഒന്നാമത്. 3,365 പേര്‍ക്ക് ഇന്നലെ മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചു. ജനുവരി നാലിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. കേരളത്തില്‍ ഇത് 2,884 ആണ്.