പാചകവാതക വില വീണ്ടും കൂട്ടി; ഇന്ന് വർധിപ്പിച്ചത് 25 രൂപ: കൊച്ചിയിൽ സിലിണ്ടറിന് വില 800 കടന്നു


ന്യൂഡല്‍ഹി: പാചകവാതക വിലയിൽ വീണ്ടും വർദ്ധന. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. പുതിയ വില ഇന്ന് മുതൽ നിലവില്‍ വരും. ഇതോടെ കൊച്ചിയില്‍ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി ഉയർന്നു. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16നും 50 രൂപ വീതം കൂട്ടിയിരുന്നു. ഫെബ്രുവരി 14ന് വീണ്ടും സിലിണ്ടറിന് 50 രൂപ കൂട്ടി.

പാചകവാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ വര്‍ധനയാണിത്.
ഈ മാസം ആദ്യം പാചകവാതക സിലിണ്ടറിന്റെ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.