മന്ത്രവാദത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ്; മലപ്പുറം സ്വദേശിയായ വീട്ടമ്മയിൽ നിന്നും കുടുംബ പ്രശ്നം തീർക്കാൻ തകിട് പൂജയുടെ പേരിൽ തട്ടിയെടുത്തത് 25 പവൻ; വ്യാജ സിദ്ധന്‍ അറസ്റ്റിൽ


മലപ്പുറം: മലപ്പുറം പ​ര​പ്പ​ന​ങ്ങാ​ടിയിൽ മ​ന്ത്ര​വാ​ദ​ത്തിന്റെ പേ​രി​ൽ വീട്ടമ്മയിൽ നി​ന്ന്​ 25 പ​വ​ൻ സ്വ​ർ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി അറസ്റ്റിൽ. തി​രൂ​ർ പു​റ​ത്തൂ​ർ പു​തു​പ്പ​ള്ളി​യി​ൽ പാ​ല​ക്ക​വ​ള​പ്പി​ൽ ശി​ഹാ​ബു​ദ്ദീ​നാ​ണ്​ (37)​ കൊ​ട​ക്കാ​ട്​ സ്വ​ദേ​ശി​നിയായ യുവതിയുടെ പരാതിയെ തുടർന്ന് പി​ടി​യി​ലാ​യ​ത്. കൊടക്കാട് സ്വദേശിനിയായ റാബിയ എന്ന സ്ത്രീയുടെ 25 പവന്‍ സ്വര്‍ണം തട്ടിയയെടുതെന്ന് പരാതിയിലാണ് പരപ്പനങ്ങാടി പൊലീസ് ഷിഹാബുദ്ദീനെ അറസ്റ്റ് ചെയ്തത്. സമാനമായ നിരവധി കേസുകള്‍ ഇയാളുടെ പേരിൽ മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുണ്ട്.

ത​കി​ടു​പ​യോ​ഗി​ച്ച്​ മാ​ന്ത്രി​ക​വി​ദ്യ​ക​ൾ കാ​ണി​ച്ച്​ കു​ടും​ബ​പ്ര​ശ്​​ന​ങ്ങ​ൾ തീ​ർ​ക്കു​മെ​ന്ന്​ വാ​ഗ്​​ദാ​നം ന​ൽ​കി​യാ​ണ്​ പ്രതി സ്വ​ർ​ണം ത​ട്ടു​ന്ന​ത്.പ​ര​പ്പ​ന​ങ്ങാ​ടി അ​ഡി. എ​സ്.​ഐ രാ​ധാ​കൃ​ഷ്ണ​ന്‍, സി​വി​ൽ പൊ​ലീ​സു​കാ​രാ​യ ജി​തി​ന്‍, വി​വേ​ക്, രാ​ജ്യ​മ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.