ഇന്ത്യയിൽ കൊവിഡ് വാക്‌സിന് വില നിശ്ചയിച്ചു; സ്വകാര്യ ആശുപത്രികളില്‍ 250 രൂപ നിരക്കില്‍ ലഭ്യമായേക്കും


ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ നിരക്ക് സംബന്ധിച്ച് ധാരണയായി. 250 രൂപ നിരക്കിലാകും സ്വകാര്യ ആശപത്രികളില്‍ തുക ഈടാക്കുക എന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. വാക്‌സിന്‍ നിര്‍മ്മാതക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് നിരക്ക് സംബന്ധിച്ച് ധാരണയായത്.

അതേസമയം 60 വയസ്സ് കഴിഞ്ഞവര്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ള 45ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ രാജ്യത്തുടനീളം സൗജന്യ നിരക്കിലാണ് ലഭ്യമാക്കുക. കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികളില്‍ പണം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച ശേഷം ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.