‘എന്റെ കട’ സൂപ്പർ മാർക്കറ്റിന്റെ പേരിൽ 30 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതി മനോജ് കുമാർ അറസ്റ്റിൽ


തിരുവനന്തപുരം: എന്റെ കട സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി മനോജ് കുമാറാണ് പിടിയിലായത്. തിങ്കളാഴ്ച ക്രൈംബ്രാഞ്ച്‌ സെന്‍ട്രല്‍ യൂണിറ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 35 പേരില്‍ നിന്ന് 30 കോടിയോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ഒരു പഞ്ചായത്തില്‍ ഒരുകട എന്ന നിലയില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ശൃംഖല തുടങ്ങുമെന്ന വാഗ്ദാനമാണ് തട്ടിപ്പ് സംഘം നല്‍കിയിരുന്നത്. ഒരാളില്‍ നിന്ന് 10 ലക്ഷം മുതല്‍ 35 ലക്ഷം വരെ കൈപറ്റിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

കേസിലെ മറ്റു നാല് പ്രതികളായ സാബു കുമാര്‍, കിഷോര്‍ കുമാര്‍, സഹര്‍ഷ്, അശോക് കുമാര്‍ എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.


Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.