ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം: അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, മരണസംഖ്യ 31 ആയി, ബാക്കിയുള്ള 170 പേർക്കായി തിരച്ചിൽ തുടരുന്നു


ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ച അഞ്ചുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തപോവന്‍ പവര്‍ പ്രോജക്ടിന്റെ തുരങ്കത്തില്‍ മുപ്പതില്‍ അധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഞായറാഴ്ചയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. 170 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 

തപോവന്‍ തുരങ്കത്തില്‍ 34 പേരോളം കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. തുരങ്കത്തില്‍ അടിഞ്ഞ മണ്ണും ചെളിയും മറ്റും നീക്കം ചെയ്യാന്‍ ഞായാഴ്ച രാത്രി മുതല്‍ ആരംഭിച്ച ശ്രമം ഐ.ടി,ബി.പി., എന്‍.ഡി.ആര്‍.എഫ്., എസ്.ഡി.ആര്‍.എഫ്. സംഘങ്ങള്‍  തുടരുകയാണ്. 

തുരങ്കത്തില്‍ കുടുങ്ങിയ മുപ്പതോളം പേരെ രക്ഷിക്കാന്‍ ഞങ്ങളുടെ സംഘങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. എല്ലാവരെയും രക്ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- ഐ.ടി.ബി.പി. വക്താവ് വിവേക് കുമാര്‍ പാണ്ഡെ പറഞ്ഞു. തുരങ്കത്തിനുള്ളില്‍ വലിയ അളവില്‍ മണ്ണും ചെളിയും അടിഞ്ഞിട്ടുണ്ട്. നൂറുമീറ്ററോളം ഭാഗത്തെ മണ്ണും ചെളിയും നീക്കിയിട്ടുണ്ട്. മുന്നൂറോളം ഐ.ടി.ബി.പി. സേനാംഗങ്ങളെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.