സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; പവന് ഇന്ന് കുറഞ്ഞത് 320 രൂപ


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 34,400 രൂപയിലെത്തി. ഗ്രാമിന്റെ വില 4300 രൂപയായി. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. സ്‌പോട് ഗോള്‍ഡ് വില 0.4ശതമാനം താഴ്ന്ന് 1,769.03 നിലവാരത്തിലാണ്. ഇവര്‍ഷംമാത്രം ഇതുവരെ മൂന്നുശതമാനത്തിലേറെയാണ് ഇടിവുണ്ടായത്. യുഎസ് ട്രഷറി ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചത്.

ദേശീയ വിപണിയിലും വില ഇടിയുകയാണ്. എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില എട്ടുമാസത്തെ താഴ്ന്നനിലാവാരമായ 46,145 രൂപയിലെത്തി. കഴിഞ്ഞ ഓഗസ്റ്റിലാണ് റെക്കോഡ് നിലവാരമായ 56,200ല്‍ സ്വര്‍ണവിലയെത്തിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.