യുഎഇയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന; ഇന്ന് രോഗം സ്ഥിരീകരിച്ചത് 3,251 പേര്‍ക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,20,126 ആയി


അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3,251 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,20,126 ആയെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 3,860 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരണപ്പെട്ടത്.

പുതിയതായി നടത്തിയ 1,48,574 ടെസ്റ്റുകളില്‍ നിന്നാണ് 3,251 കോവിഡ് രോഗികളെ കണ്ടെത്തിയത്. 2.65 കോടിയിലധികം കോവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,20,126 പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 2,97,040 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 902 പേരാണ് മരണപ്പെട്ടത്. 22,184 കോവിഡ് രോഗികള്‍ ഇപ്പോള്‍ യുഎഇയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക