സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുറവ്; ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 353 പേർക്ക്​


റിയാദ്: സൗദി അറേബ്യയിൽ 353 പേർക്ക്​ കൂടി പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചു​. തിങ്കളാഴ്​ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രോഗമുക്തി നിരക്കിൽ കുറവുണ്ട്​. രാജ്യത്താകെ 249 രോഗികൾ മാത്രമാണ്​ സുഖം പ്രാപിച്ചത്​. രാജ്യത്ത്​ വിവിധയിടങ്ങളിലായി നാലു മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 370987 ആയി. ഇതിൽ 362062 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6410 ആയി. 2515 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 427 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.