സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്; പവന്റെ വില 35,480 രൂപയായി


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. 

ഇതോടെ സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂണ്‍ 20നാണ് 35,400 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്. അതിനുശേഷം തുടര്‍ച്ചയായി കുതിപ്പുനടത്തി ഓഗസ്റ്റില്‍ 42,000 നിലാവരത്തിലേയ്ക്ക് ഉയര്‍ന്നെങ്കിലും തുടര്‍ന്നുള്ള മാസങ്ങളില്‍ വിലയില്‍ വലിയ ചാഞ്ചാട്ടമാണുണ്ടായത്. ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് വിലയില്‍ 6520 രൂപയാണ് ഇടിവുണ്ടായത്. 

യുഎസില്‍ ബോണ്ടില്‍നിന്നുള്ള ആദായംവര്‍ധിച്ചതോടെ ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,832.84 ഡോളര്‍ നിലവാരത്തിലാണ്. മറ്റുകറന്‍സികളെ അപേക്ഷിച്ച് ഡോളര്‍ കരുത്തുനേടിയും സ്വര്‍ണത്തെ ബാധിച്ചു. 

ദേശീയ വിപണിയിലും വിലയിടിവ് പ്രകടമായി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.56ശതമാനം താഴ്ന്ന് 47,549 രൂപയിലെത്തി. 

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക