ജനപ്രിയ മുഖ്യമന്ത്രി, 38.5 ശതമാനം പിന്തുണയുമായി പിണറായി വിജയൻ ഒന്നാമത്; എബിപി-സീ സര്‍വേയിലും ഉമ്മന്‍ചാണ്ടി രണ്ടാമത്, പിന്തുണച്ചത് 27 ശതമാനം പേർ മാത്രംന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍വേ ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ജനപ്രീതിയുള്ള മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് പിണറായി വിജയനെയാണ് കൂടുതല്‍ പേരും തെരഞ്ഞെടുത്തിരിക്കുന്നതെന്ന് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പിണറായി വിജയന് 38.5 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 27 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.

ആരോഗ്യമന്ത്രിയായ ശൈലജ ടീച്ചര്‍ അടുത്ത മന്ത്രിസഭയില്‍ മുഖ്യമന്ത്രിയാകുമെന്ന് 6.9 ശതമാനം പേരാണ് പ്രത്യാശ പ്രകടിപ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ മുഖ്യമന്ത്രി ആകുമെന്ന് പറയുന്നവര്‍ 5.2 ശതമാനമാണ്.

അതേസമയം പുതുച്ചേരി മുഖ്യമന്ത്രിയായ നാരായണസ്വാമിക്ക് ജന പിന്തുണ നഷ്ടമാകുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്. വി. നാരായണസ്വാമിക്ക് 38.2 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രിയായ എൻ. രംഗസ്വാമിക്ക് 45.8 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.

തമിഴ്നാട്ടില്‍ പ്രതിപക്ഷ നേതാവായ എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്റ്റാലിന് 32 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ മുഖ്യമന്ത്രിയായി പരിഗണിക്കണമെന്ന് എട്ട് ശതമാനത്തോളം പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനം നടത്തിയ തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് 3.2 ശതമാനം പേരുടെ അഭിപ്രായം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.