ചേളന്നൂർ ഹോമിയോ ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന് 4 കോടി രൂപയുടെ ഭരണാനുമതി


കാക്കൂർ: കോഴിക്കോട് ജില്ലയിലെ
ചേളന്നൂരില്‍ ഹോമിയോ ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന് 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഹോമയോപ്പതി വകുപ്പ് സീതാലയം പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയുള്ള ഒരു സമഗ്ര ചികില്‍സാ കേന്ദ്രമാക്കി ചേളന്നൂര്‍ ഹോമിയോ ആശുപത്രിയെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

ആധുനിക സൗകര്യങ്ങളോട് കൂടിയ ബഹുനില കെട്ടിടമാണ് ആശുപത്രിയ്ക്കായി നിര്‍മ്മിക്കുക. സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗത്തില്‍ പ്രവൃത്തി ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രിയും സ്ഥലം എംഎൽഎയുമായ എ.കെ ശശീന്ദ്രൻ അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.