ബാർകോ 4 കെ.ജി.ബി ലേസർ പ്രൊജക്ടർ, അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, ട്രിപ്പിൾ ബീം ത്രീഡി, അത്യാധുനിക സൗകര്യങ്ങളുമായി കോഴിക്കോട്ടുകാരുടെ സ്വന്തം കൈരളിയും ശ്രീയും: തീയേറ്ററുകൾ നവീകരിച്ചത് ഏഴു കോടി മുടക്കി- Kairali And Sree Theater


കോഴിക്കോട്: നവീകരിച്ച കൈരളി, ശ്രീ തീയേറ്ററുകൾ പ്രേക്ഷകർക്കായി തുറന്നു കൊടുത്തു. ഏഴു കോടി രൂപ മുടക്കിയാണ് തീയേറ്ററുകൾ നവീകരിച്ചത്. ആധുനിക ശബ്ദ ദൃശ്യ സംവിധാനങ്ങളാണ് തിയേറ്ററുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. ബാർകോ 4 കെ.ജി.ബി ലേസർ പ്രൊജക്ടർ, അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, ട്രിപ്പിൾ ബീം ത്രീഡി, ആർ.ജെ.ബി ലേസർ സ്‌ക്രീൻ. അടിമുടി മാറ്റമാണ് കൈരളി ശ്രീ തീയേറ്ററുകൾക്ക് വന്നിരിക്കുന്നത്.

വിശാലമായ ലോബി, ലളിതകലാ അക്കാദമിയുടെ പെയ്ന്റിംഗ് ഗ്യാലറി, ഫീഡിംഗ് റൂം തുടങ്ങിയവയും സജ്ജീകരിച്ചിരിക്കുന്നു. മന്ത്രി എ.കെ ബാലൻ നവീകരിച്ച തീയേറ്റർ സമുച്ചയം ഉദ്ഘാടനം ചെയ്തു.

കൈതപ്രം ദാമോദരൻ നമ്പൂതിരി, പി.വി ഗംഗാധരൻ, സ്വർഗചിത്ര അപ്പച്ചൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ഷാജി എൻ.കരുൺ, എം.കെ മുനീർ എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം ഓസ്‌കാർ അവാർഡ് നേടിയ 1971 എന്ന ചിത്രം പ്രദർശിപ്പിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.