സ്വര്‍ണവില തുടർച്ചയായ അഞ്ചാം ദിവസവും താഴേക്ക്; പവന് ഇന്ന് കുറഞ്ഞത് 480 രൂപ


കൊച്ചി: ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് സ്വര്‍ണ വിലയിലുണ്ടായ ഇടിവു തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,000ല്‍ എത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4375 ആയി.

ബജറ്റ് പ്രഖ്യാപനത്തിനു ശേഷം ഇതുവരെ 1840 രൂപയാണ് സ്വര്‍ണ വില കുറഞ്ഞത്. തുടര്‍ച്ചയായ അഞ്ചു ദിവസമാണ് വിലയില്‍ ഇടിവുണ്ടായത്.
ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ സ്വര്‍ണ വില കുറയുന്നത്. സ്വര്‍ണത്തിന് ഇനിയും വില കുറയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക