വീടുപണിയാൻ സൂക്ഷിച്ച 5 ലക്ഷം രൂപ ചിതൽ തിന്നു; പന്നി ബിസിനസ് മുതലാളിക്ക് പറ്റിയ അക്കിടി ഇങ്ങിനെ..


ആന്ധ്രയിലെ കൃഷ്ണ ജില്ലയിലുള്ള ഒരു വ്യവസായി താൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ബാങ്കിലിടുന്നതിന് പകരം വീട്ടിലെ ഒരു ട്രങ്ക് പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചു വച്ചു. എന്നാൽ, വളരെ ശ്രദ്ധയോടെ സൂക്ഷിച്ചു വച്ചിട്ടും ഒടുവിൽ അദ്ദേഹത്തിന് പണം നഷ്ടമാവുക തന്നെ ചെയ്തു. പക്ഷേ, പ്രതികൾ കള്ളന്മാരല്ല, മറിച്ച് ചിതലാണ്. മിലാവരം നിവാസിയായ ബിജ്ലി ജമാലയ്യ എന്ന ബിസിനസുകാരനാണ് ട്രങ്ക് പെട്ടിയിൽ പണം സൂക്ഷിച്ചു അക്കിടി പിണഞ്ഞത്. അദ്ദേഹത്തിന്റെ പണം ചിതലുകൾ തിന്നുകയായിരുന്നു. ഇന്ത്യ ടുഡേ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

500 -ന്റെയും, 200 -ന്റെയും നോട്ടുകെട്ടുകളാണ് ട്രങ്ക് പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നത്. അതും ഒന്നും രണ്ടുമല്ല, മറിച്ച് അഞ്ച് ലക്ഷം രൂപയാണ് ചിതലുകൾ തിന്നു തീർത്തത്. അമലയ്യന് പന്നിക്കച്ചവടമാണ് ജോലി. വ്യാപാരം മെച്ചപ്പെടുകയും, ബിസിനസ്സിൽ നിന്ന് നല്ല വരുമാനവും വന്നതോടെ അദ്ദേഹം സന്തോഷിച്ചു. എന്നാൽ ലാഭം കിട്ടിയ പണം എന്തുകൊണ്ടോ ബാങ്കിൽ സൂക്ഷിക്കാൻ അദ്ദേഹത്തിന് തോന്നിയില്ല. കൂടുതൽ നല്ലത് തന്റെ വീട്ടിൽ തന്നെ സൂക്ഷിക്കുന്നതാണ് എന്നദ്ദേഹത്തിന് തോന്നി. എന്നാൽ അത് വലിയൊരു അബദ്ധമായി തീർന്നു. ഒരു വീട് പണിയാൻ സ്വരൂപിച്ചു വച്ച പണമായിരുന്നു അത്. ഇപ്പോൾ അദ്ദേഹത്തിന്റെ സമ്പാദ്യവും, സ്വപ്നവും ഒരുപോലെ തകർന്നു.

അദ്ദേഹം നോക്കിയപ്പോൾ പെട്ടിയിലുള്ള നോട്ടുകളിൽ ചിതലുകൾ വലിയ ദ്വാരങ്ങൾ ഉണ്ടാക്കിയിരിക്കുന്നതായി കണ്ടു. തുടർന്ന്, ദുഃഖത്തോടെ ഉപയോഗശൂന്യമായ ആ നോട്ട് കെട്ടുകൾ അദ്ദേഹം റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നൽകി. അയൽവാസികളായ കുട്ടികൾ ഇത്രയും വലിയ തുകയുമായി കറങ്ങുന്നത് കണ്ടപ്പോഴാണ് സംഭവത്തെക്കുറിച്ച് പൊലീസ് അറിയുന്നത്. അന്വേഷണത്തിൽ പണത്തിന്റെ ഉത്ഭവം പൊലീസ് കണ്ടെത്തുകയായിരുന്നു. പണം സമ്പാദിച്ചുവെങ്കിലും, അത് കൃത്യമായ സ്ഥലത്ത് സൂക്ഷിക്കാൻ അയാൾ മറന്നു

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.