വായു മലിനീകരണം; രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മരിച്ചത് 54,000 പേർ, തൊട്ടു പിന്നിൽ മുംബൈ 25,000 പേര്, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്


ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കാരണം ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 54,000 പേര്‍ മരിച്ചതായി പഠനം. പിഎം (പര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 2.5 പൊടി കണങ്ങള്‍ കാരണമാണ് ഇത്രയും മരണങ്ങളെന്നാണ് പഠനം. ലോകാരോഗ്യ സംഘടനയുടെ പരിധിക്കും ആറിരട്ടി മുകളിലായിരുന്നു കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം. ഒരു ദശലക്ഷം പേരില്‍ 1800 മരണങ്ങള്‍ പിഎം 2.5 മൂലം ഉണ്ടാകുന്നതായും ഗ്രീന്‍പീസ് സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ഐക്യു എയര്‍ ഡേറ്റ റിപ്പോര്‍ട്ടില്‍ പറയുന്നു.

വായു മലിനീകരണത്തിന്റെ പ്രധാനഘടകമാണ് പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ അഥവാ പൊടിപടലങ്ങള്‍. 2.5മൈക്രോണ്‍ വലിപ്പമുള്ള പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5. വലിപ്പം കുറവായതിനാല്‍ ശ്വാസകോശത്തിലേക്ക് പെട്ടെന്ന് കയറി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ആണ് പിഎം 2.5 അപകടകാരികളാകുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലും പ്രശ്‌നം ഡല്‍ഹിയെപ്പോലെതന്നെ ഗുരുതരമാണെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നു.

2020 ല്‍ മംബൈ നഗരത്തില്‍ ഉണ്ടായ 25,000 മരണങ്ങള്‍ക്ക് കാരണം വായു മലിനീകരണം ആയിരുന്നെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബെംഗളൂരു 12,000, ചെന്നൈ 11,000, ഹൈദരാബാദ് 11,000, ലക്‌നൗ 6,700 എന്നിങ്ങനെയാണ് വായു മലിനീകരണം ഉണ്ടായ മരണം. ലോക്്ഡൗണിന്റെ ഭാഗമായി മലിനീകരണം കുറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ അതീവശ്രദ്ധ വേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക