സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോൺ നാളെ ഇന്ത്യൻ വിപണിയിലെത്തും: ഒട്ടേറെ സവിശേഷതകളുമായി എത്തുന്ന ഫോണിന്റെ വിലയും സവിശേഷതകളും അറിയാം..


സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോൺ ഫെബ്രുവരി 15ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഗാലക്സി എഫ്41 ന് ശേഷം പുറത്തിറങ്ങുന്ന എഫ് സീരിസിലെ രണ്ടാമത്തെ ഡിവൈസാണ് ഇത്. ചിപ്‌സെറ്റ്, ബാറ്ററി എന്നിവയുൾപ്പെടെ ഡിവൈസിന്റെ ചില പ്രധാന സവിശേഷതകൾ ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലെ പ്രൊമോ പേജ് ഇപ്പോൾ ഡിവൈസിന്റെ പ്രൈമറി ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്ത് വിട്ടു. നേരത്തെ തന്നെ ഡിവൈസിന്റെ ഡിസ്പ്ലെയും പ്രോസസറും ഏതായിരിക്കുമെന്നത് സംബന്ധിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു.

സാംസങ് ഗാലക്‌സി എഫ്62: ക്യാമറ
ക്വാഡ് റിയർ ക്യാമറ

സെറ്റപ്പുമായിട്ടായിരിക്കും സാംസങ് ഗാലക്‌സി എഫ്62 പുറത്തിറങ്ങുക. ഇതൊരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളായിരിക്കും. ഈ നാല് പിൻ ക്യാമറകളിലെ ആദ്യത്തെ ക്യാമറ 64 എംപി സെൻസറായിരിക്കും. മറ്റ് മൂന്ന് സെൻസറുകൾ, 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി മാക്രോ ഷൂട്ടർ, 5 എംപി ഡെപ്ത് സെൻസർ എന്നിവയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ലീക്ക് റിപ്പോർട്ടുകൾ പ്രകാരം 32 എംപി സെൽഫി ക്യാമറയായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക.

സാംസങ് ഗാലക്‌സി എഫ്62: സവിശേഷതകൾ

സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോൺ എസ്-അമോലെഡ്+ ഡിസ്‌പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക. 7nm എക്‌സിനോസ് 9825 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 7,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ടായിരിക്കും. ഡിവൈസിന്റെ എസ്-അമോലെഡ് + ഡിസ്‌പ്ലേയ്ക്ക് 6.7 ഇഞ്ച് വലിപ്പമായിരിക്കും ഉണ്ടാവുക. 1080 x 2400 പിക്‌സൽ ഫുൾ എച്ച്ഡി+ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ടായിരിക്കും.

25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1 ആയിരിക്കും ഉണ്ടാവുക. മുകളിൽ സൂചിപ്പിച്ചത് പോലെ മുൻനിര ചിപ്‌സെറ്റാണ് ഡിവൈസിൽ ഉള്ളത്. ഇതിനൊപ്പം 8 ജിബി റാമും 128 ജിബി സ്റ്റോറേജും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഡിവൈസിൽ സുരക്ഷയ്ക്കായി ഫിങ്കർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഒരു വശത്താണ് ഈ ഫിംഗർപ്രിന്റ് റീഡർ ഉള്ളത്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി സ്ലോട്ടും ഈ ഡിവൈസിൽ ഉള്ളത്.

സാംസങ് ഗാലക്‌സി എഫ്62:

പ്രതീക്ഷിക്കുന്ന വില
സാംസങ് ഗാലക്‌സി എഫ്62 സ്മാർട്ട്ഫോൺ രാജ്യത്ത് 25,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. വില കണക്കിലെടുക്കുമ്പോൾ മുൻനിര സവിശേഷതകളുള്ള ഗാലക്‌സി എഫ്62 ഈ വിഭാഗത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാൻഡ്‌സെറ്റിന്റെ ലോഞ്ച് ഫെബ്രുവരി 15ന് 12 മണിക്ക് നടക്കും. ലോഞ്ച് ഇവന്റിൽ വച്ച് ഡിവൈസിന്റെ വിൽപ്പന വിവരങ്ങൾ ലഭ്യമാകും. അധികം വൈകാതെ തന്നെ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുമെന്നണ് പ്രതീക്ഷിക്കുന്നത്. ആദ്യ വിൽപ്പനകളിൽ ഓഫറുകളും ഉണ്ടായിരിക്കും.

സാംസങ് ഗാലക്‌സി എം51

സ്മാർട്ടഫോണിൽ ചില വ്യത്യാസങ്ങളുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിങ്ങുക എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ റിപ്പോർട്ടുകൾ ശരിവയ്ക്കുന്ന വിധത്തിലാണ് ഡിവൈസിന്റെ ക്യാമറ സെറ്റപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.