വൺ പ്ലസ് 8T സ്മാർട്ട്‌ഫോൺ വൻ വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരം


പ്രമുഖ ഓൺലൈൻ ഷോപ്പിങ് സേവനദാതാക്കളായ ആമസോണിന്റെ ഫാബ് ഫോൺസ് ഫെസ്റ്റ് സ്‌മാർട്ട്‌ഫോൺ വിൽപ്പനമേള ആരംഭിക്കുന്നു. ഫെബ്രുവരി 22 നാണ് ഫെസ്റ്റ് ആരംഭിക്കുക. വിവിധ സ്‌മാർട്ട്‌ഫോണുകൾക്ക് 40 ശതമാനം വരെ വിലക്കുറവ് ലഭിക്കും. കൊടാക് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐ ട്രാൻസാക്ഷൻ നടത്തുന്നവർക്ക് പത്ത് ശതമാനം കൂടി ഡിസ്‌കൗണ്ട്‌ ലഭിക്കും. ഫെബ്രുവരി 22 ന് ആരംഭിക്കുന്ന ഫാബ് ഫോൺസ് ഫെസ്റ്റ് സ്‌മാർട്ട്‌ഫോൺ വിൽപ്പനമേള 25 നു അവസാനിക്കും.

വൺ പ്ലസ് 8 T 36,999 രൂപയ്‌ക്ക് ലഭ്യമാകും. ഇന്ത്യയിൽ 42,999 രൂപയാണ് ഈ ഫോണിന്റെ വില. ഏകദേശം 6,000 രൂപയോളം കിഴിവിലാണ് വൺ പ്ലസ് 8 T ഫാബ് ഫോൺസ് ഫെസ്റ്റ് സ്‌മാർട്ട്‌ഫോൺ വിൽപ്പനമേളയിൽ ലഭിക്കുക.

വൺ പ്ലസ് 8 പ്രോ 5 ജിക്ക് 4,000 രൂപയുടെ ഡിസ്‌കൗണ്ട്‌ കൂപ്പൺ ലഭ്യമാണ്. മറ്റ് ഓഫറുകളും ലഭ്യമാണ്. വൺപ്ലസ് വെബ്‌സൈറ്റിൽ 54,999 രൂപയാണ് ഈ ഫോണിന്. ഫാബ് ഫോൺസ് ഫെസ്റ്റ് സ്‌മാർട്ട്‌ഫോൺ വിൽപ്പനമേളയിൽ 47,999 രൂപയ്‌ക്ക് ഇത് ലഭ്യമാകും.

69,900 രൂപ വിലവരുന്ന ഐ ഫോൺ 12 മിനി 64,990 രൂപയ്‌ക്ക് ലഭ്യമാകും. ഫാബ് ഫോൺസ് ഫെസ്റ്റ് സ്‌മാർട്ട്‌ഫോൺ വിൽപ്പനമേളയിൽ 4,910 രൂപയുടെ ഡിസ്‌കൗണ്ട്‌ ലഭിക്കും.

വിവോ X50 സീരിസ് ഫോണിന് 5,000 രൂപ ഡിസ്‌കൗണ്ട്‌ ലഭ്യമാകും. മറ്റ് കിടിലൻ ഫോണുകളും ഫാബ് ഫോൺസ് ഫെസ്റ്റ് സ്‌മാർട്ട്‌ഫോൺ വിൽപ്പനമേളയിൽ വിലകുറവിൽ ലഭിക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.