കളിക്കിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി; 9 വയസുകാരന് ദാരുണാന്ത്യം


പ്രതീകാത്മക ചിത്രം

കൊച്ചി: ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒന്‍പതു വയസുകാരൻ മരിച്ചു. കോലഞ്ചേരി കുറിഞ്ഞി വട്ടേക്കാട്ട് കോളനിയില്‍ ജോണ്‍സന്റെയും സുമയുടെയും മകന്‍ അരുണ്‍ (9) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.50-ഓടെയാണ് സംഭവം. ഷാൾ കഴുത്തിൽ കുരുങ്ങിയതോടെ ശ്വാസംമുട്ടി കുഴഞ്ഞുവീണ കുട്ടിയെ വടവുകോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദമ്ബതിമാരുടെ നാല് കുട്ടികളില്‍ മൂന്നാമത്തെ കുട്ടിയാണ് അരുണ്‍. സംഭവ സമയം അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു. സുഖമില്ലാത്ത അച്ഛനും സഹോദരങ്ങളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുറിഞ്ഞി ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അരുണ്‍.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.