കേരളത്തിൽ എൽ.ഡി.എഫിന് ഭരണത്തുടർച്ച പ്രവചിച്ച് എബിപി-സീ വോട്ടർ സർവേ; 83 മുതൽ 91 സീറ്റ് വരെ ലഭിക്കുമെന്ന് സർവേ ഫലം


തിരുവനന്തപുരം: സംസ്ഥാനത്ത് എൽ.ഡി.എഫിന് ഭരണത്തുടർച്ച പ്രവചിച്ച് എബിപി-സീ വോട്ടർ പ്രീപോൾ അഭിപ്രായ സർവേ. എൽഡിഎഫിന് 40% വോട്ടും 83 മുതൽ 91 വരെ സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് 33% വോട്ടും 47 മുതൽ 55 വരെ സീറ്റും സർവേ പ്രവചിക്കുന്നു. ബിജെപിക്ക് 13 % വോട്ടും രണ്ട് വരെ സീറ്റുമാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്കും രണ്ട് വരെ സീറ്റ് ലഭിക്കുമെന്നും സർവേ ഫലം പറയുന്നു. കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ തിരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യുമെന്നും സർവേ ഫലത്തിൽ പറയുന്നു.

അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സർവേ ഫലം പറയുന്നത്. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് 154 മുതൽ 162 സീറ്റ് വരെ ലഭിക്കും. എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 58 മുതൽ 66 സീറ്റ് വരെയാണ് പ്രവചിക്കപ്പെടുന്നത്. മറ്റുള്ളവർ 8 മുതൽ 20 സീറ്റ് വരെ നേടിയേക്കുമെന്നും പറയുന്നു.

അസമിൽ 68 മുതൽ 76 സീറ്റ് വരെ നേടി ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്ന് സർവേ പറയുന്നു. കോൺഗ്രസിന് 43 മുതൽ 51 സീറ്റ് വരെ ലഭിച്ചേക്കും. മറ്റുള്ളവർക്ക് അഞ്ച് മുതൽ 10 വരെ സീറ്റ് ലഭിച്ചേക്കുമെന്നും പ്രവചിക്കുന്നു.

തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് പുതുച്ചേരിയിൽ ഭരണം നഷ്ടമായ കോൺഗ്രസിന് വരുന്ന തിരഞ്ഞെടുപ്പിലും ഭരണം നഷ്ടമാകുമെന്നാണ് സർവേ പറയുന്നത്. ഇവിടെ ബിജെപി സഖ്യത്തിന് 17 മുതൽ 21 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് എട്ട് മുതൽ 12 സീറ്റ് വരെ ലഭിക്കും. മറ്റുള്ളവർ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്നും എബിപി-സീ വോട്ടർ സർവേ പറയുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.