ഇന്ധന വില ഇന്നും കൂട്ടി; വർധന തുടർച്ചയായ ഒൻപതാം ദിവസം; തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപ ആയി



തിരുവനന്തപുരം: തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 91 കടന്നു. പെട്രോളിന് 91രൂപ 17 പൈസയും ഡീസലിന് 85രൂപ 67 പൈസയുമാണ് ഇന്നത്തെ വില.

കൊച്ചിയിൽ പെട്രോൾ വില 89 രൂപ 45 പൈസയാണ്. ഡീസൽ വില 84 രൂപ കടന്ന് 84.05ൽ എത്തി. രാജ്യത്ത് ഇന്ധനവില റെക്കോർഡ് വേഗത്തിൽ കുതിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്നക്കത്തിലെത്തി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.