ഇന്ധനവില തുടർച്ചയായ പതിമൂന്നാം ദിവസവും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപയിലേക്ക്


കൊച്ചി: ഇന്ധനവില തുടർച്ചയായ പതിമൂന്നാം ദിവസവും കൂട്ടി. ഓരോ ദിവസവും സര്‍വകാല റെക്കോര്‍ഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 39 പൈസ വീതമാണ് വർധിപ്പിച്ചത്.

കൊച്ചിയിൽ പെട്രോളിന് 90 രൂപ 85 പൈസയും ഡീസലിന് 85 രൂപ 49 പൈസയുമായി. 92 രൂപ 69 പൈസയാണ് തിരുവനന്തപുരത്ത് പെട്രോൾ വില. 87 രൂപ 22 പൈസയാണ് തലസ്ഥാനത്തെ ഡീസൽ വില.

രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരിക്കുകയാണ്. ഇന്ധനവില കൂടുന്നത് അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. ഇന്ധനവില വരും ദിവസങ്ങളിലും ഉയരാനാണ് സാധ്യത.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക