മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു


പത്തനംതിട്ട: ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിൽ ഉമ്മൻ ചാണ്ടിയുടെ കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല. തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴിയായിരുന്നു അപകടം. സ്ത്രീ ഓടിച്ച കാർ സ്റ്റീയറിങ് ലോക്കായി എതിർവശത്തേക്ക് എത്തി ഉമ്മൻ ചാണ്ടിയുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു. ഈ സമയം അതുവഴിയെത്തിയ ചെങ്ങന്നൂർ നഗരസഭയുടെ കാറിൽ ഉമ്മൻ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടർന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക