ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന നവവധു മരിച്ചു


കിളിമാനൂർ: നവ ദമ്പതിമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന നവവധു മരിച്ചു. കിളിമാനൂർ പോങ്ങനാട് ശ്രീധർ വിലാസത്തിൽ എസ്.വിജയന്റെ മകൾ ലക്ഷ്മി (28) ആണ് മരിച്ചത്.ഭർത്താവ് റിജു ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. രണ്ടു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.ഞായറാഴ്ച വൈകിട്ട് 5.45 നാണ് സംസ്ഥാന പാതയിൽ തട്ടത്തുമലയ്ക്ക് സമീപം അപകടമുണ്ടായത്.

നിലമേൽ ഭാഗത്ത് നിന്ന് വന്ന കാർ അമിത വേഗയിലെത്തി എതിരെ വന്ന മറ്റൊരു കാറിലിടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് എതിർ വശത്ത് കൂടി വരികയായിരുന്ന ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ച് വീണു. ഇരുവരുടെയും തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റിരുന്നു. ഭർത്താവ് റിജുവിന്റെ മടത്തറയിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.