ഉച്ചയ്ക്ക് ഒന്നരയോടെ കുട്ടി വീടിനു സമീപത്ത് സൈക്കിളിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. കുട്ടിയെ ഉടൻതന്നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് ഇടയാക്കിയ ടിപ്പർ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ നരഹത്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.