മലപ്പുറത്ത് മുസ്‌ലിം യൂത്ത്​ ലീഗ് പദയാത്രക്കിടയിലേക്ക്​ ലോറി പാഞ്ഞുകയറി;​ നിരവധി പേർക്ക് പരിക്ക്


മലപ്പുറം: മുസ്‌ലിം യൂത്ത്​ ലീഗ് പദയാത്രക്കിടയിലേക്ക്​ ലോറി
പാഞ്ഞുകയറിയതിനെ തുടർന്ന്​ നിരവധി പേർക്ക് പരിക്ക്​. ആരുടെയും പരിക്ക്​ ഗുരുതരമല്ല. കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത്​ ലീഗ് പദയാത്രയുടെ രണ്ടാം ദിവസമായ ശനിയാഴ്ച വൈകുന്നേരം 6.30ഓടെ ചെറുകാവ് പഞ്ചായത്തിലെ പര്യടനത്തിനിടെ ദേശീയപാതയിൽ ഐക്കരപ്പടി അങ്ങാടിയിലായിരുന്നു സംഭവം.

രാമനാട്ടുകര ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്നു ലോറിയാണ് അപകടം വരുത്തിയത്.
പദയാത്രയിൽ അണിനിരന്നവരും റോഡിന്​ ഇരുവശം നിന്നവരും വാഹനത്തി​െൻറ വരവ് കണ്ട് ചിതറിമാറിയതിനാലാണ് ആളപായം ഒഴിവായതെന്ന് യൂത്ത്​ ലീഗ്​ പ്രവർത്തകർ പറഞ്ഞു. പദയാത്രയുടെ പൈലറ്റ് വാഹനം, റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾ, മറ്റ് നിരവധി വാഹനങ്ങൾ എന്നിവ അപകടത്തിൽപ്പെട്ടു.

ലോറി ഡ്രൈവർ പന്തീരങ്കാവ് സ്വദേശി നൈസാനിനെ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി കൊണ്ടുപോയി. ഡ്രൈവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.