എയർഇന്ത്യ വിമാന വിൽപ്പന; ലേല നടപടികളിൽ പങ്കെടുക്കുന്നവരുടെ പേരുകൾ പുറത്തുവിടില്ല


ന്യൂഡൽഹി: എയർ ഇന്ത്യ ലിമിറ്റഡിന്റെ ലേല നടപടികളിൽ പങ്കെടുക്കുന്നവരുടെ പേരുകൾ സർക്കാരിന്റെ ഉപദേശപ്രകാരം ദേശീയ പ്രാധാന്യമുളള പ്രത്യേക ഏജൻസികളുമായി മാത്രമേ പങ്കിടാൻ കഴിയൂള്ളുവെന്ന് ധനകാര്യ മന്ത്രാലയം. ട്രാൻസാക്ഷൻ അഡ്വൈസർ ഈ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

ലേല നടപടികളും മറ്റും കോഡ് ഉപയോഗിച്ച് മാത്രമാണ് നടത്തുന്നതെന്ന് മന്ത്രാലയത്തിന്റെ കീഴിലെ പൊതുമേഖല ഓഹരി വിൽപ്പന കൈകാര്യം ചെയ്യുന്ന വിഭാ​ഗമായ ഇൻവെസ്റ്റ്മെന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ദിപാം) പറഞ്ഞു. “ലേല ന‌ടപടികളുടെ ഭാ​ഗമായ ഓരോ ബിഡ്ഡർമാർക്കും ട്രാൻസാക്ഷൻ അഡ്വൈസർ ഒരു കോഡ് നൽകും. ലേല നടപടികൾ, സൈറ്റ് സന്ദർശനങ്ങൾ, ബിഡ്ഡിംഗ് മുതലായ എല്ലാ പ്രവർത്തനങ്ങളും കോഡ് ഉപയോഗിച്ച് മാത്രം നടത്തും.“ ദിപാം കൂട്ടിച്ചേർത്തു.

ഓഹരി വിൽപ്പന ഇടപാടിന്റെ ചുമതലയുളള ഉപദേഷ്ടാവ് നൽകിയിട്ടുളള കോഡ് ബിഡ്ഡറുടെ ഐഡന്റിറ്റിയായിരിക്കുമെന്നും വകുപ്പ് വ്യക്തമാക്കിയതായി പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ കടക്കെണിയിലായ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ടാറ്റാ ഗ്രൂപ്പും വിമാനക്കമ്പനിയിലെ ഒരു ബോർഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ കൺസോർഷ്യവും എയർ ഇന്ത്യയ്ക്കായി താൽപ്പര്യ പത്രം (ഇഒഐ) സമർപ്പിച്ച കക്ഷികളിൽ ഉൾപ്പെടുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.