തൃശൂരിൽ മോഷണ ശ്രമത്തിനിടെ വൃദ്ധ ദമ്പതികള്‍ക്ക് നേരെ ആക്രമണം
തൃശൂര്‍: മോഷണ ശ്രമത്തിനിടെ മതിലകത്ത് വൃദ്ധ ദമ്പതികള്‍ക്ക് നേരെ ആക്രമണം.ആസൂത്രിതമായ നീക്കമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു.
മതിലകം മതില്‍ മൂലയില്‍ ദേശീയ പാതയോട് ചേര്‍ന്ന് തനിച്ച് താമസിക്കുന്ന വൃദ്ധ ദമ്പതികളായ ഹമീദ്, ഭാര്യ സുബൈദ എന്നിവരാണ് ആക്രമണത്തിനിരയായത്.

ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം. ആയുധങ്ങളുമായി മുഖം മറച്ച് എത്തിയ രണ്ട് പേരാണ് അക്രമം നടത്തിയത്. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി പറഞ്ഞു. വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യാഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.