ഗുവാഹത്തി: 36-ാം ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ നേട്ടവുമായി കേരളത്തിന്റെ ആന്‍സി സോജന്. 20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ലോങ്ജമ്പിലാണ് ആന്‍സിയുടെ സ്വര്‍ണ നേട്ടം. 6.20 മീറ്റര്‍ ചാടിയാണ് ആന്‍സി മെഡല്‍ സ്വന്തമാക്കിയത്.
വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 1637 അത്ലറ്റുകളാണ് ഇത്തവണത്തെ മീറ്റില്‍ പങ്കെടുക്കുന്നത്.