ലയ മാത്രമല്ല, നിങ്ങള്‍ കാരണം ജോലി നഷ്ടമായവരൊക്കെ എന്റെ അടുത്ത ബന്ധുക്കള്‍!! ബന്ധു ആരോപണത്തോട് പ്രതികരിച്ച് അനിൽ അക്കരെ എംഎൽഎ


തൃശൂര്‍: സെക്രട്ടറിയേറ്റില്‍ പ്രതിഷേധത്തിനിടെ വിതുമ്പിയ ലയ മാത്രമല്ല വിതുമ്പുന്ന എല്ലാവരും തന്റെ സഹോദരി സഹോദരന്മാരാണെന്ന് അ നില്‍ അക്കര എംഎല്‍എ. റാങ്ക് ലിസ്റ്റില്‍ പെട്ടിട്ടും ജോലി കിട്ടാത്തവരുടെ സമരത്തില്‍ പങ്കെടുത്ത ലയ വിതുമ്പിക്കരഞ്ഞത് ക്യാമറകള്‍ക്ക് വേണ്ടിയായിരുന്നുവെന്നും അനില്‍ അക്കര എംഎല്‍എയുടെ ബന്ധുവാണെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് എംഎല്‍എയുടെ മറുപടി പോസ്റ്റ്.

അനിൽ അക്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങിനെ:

പുതിയ സൈബർ വേട്ട
ലയ എന്റെ അടുത്ത ബന്ധു.
ലയ മാത്രമല്ല
നിങ്ങൾ കാരണം ജോലി നഷ്ടപ്പെട്ട
ഈ ലയമാർ,
ഈ സഹോദരീ സഹോദരന്മാർ
ഇവരൊക്കെ എന്റെ അടുത്ത ബന്ധുക്കൾ തന്നെയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.