ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലത്ത് മധ്യവയസ്കനായ സർക്കാർ ഡോക്ടർ അറസ്റ്റിൽ


കൊല്ലം: സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സർക്കാർ ഹോമിയോ ഡോക്ടറെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കോർപ്പറേഷനിലെ വടക്കേവിള സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടറായ കിഴക്കേകല്ലട ഉപ്പൂട് ശങ്കരവിലാസത്തിൽ ഡോ. ബിമൽ കുമാറാണ് (50) അറസ്റ്റിലായത്. താൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക് വിദഗ്ദ്ധ ചികിത്സ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയാണ് അതിക്രമത്തിന് ശ്രമിച്ചത്.

ഇക്കഴിഞ്ഞ ജനുവരി അവസാന വാരമാണ് സംഭവം. അറസ്റ്റിലായ ഡോക്ടർ ജോലി നോക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു യുവതി. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞാണ് ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന അയത്തിലിലെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാട്ടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. യുവതിയുടെ വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ബിമൽ കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

ഇരവിപുരം എസ്.എച്ച്.ഒ ഉദയകുമാർ, എസ്.ഐമാരായ മൃദുൽ കുമാർ, ദീപു, ഷെമീർ, സൂരജ് ഭാസ്കർ, ജി.എസ്.ഐമാരായ സജികുമാർ, സുനിൽകുമാർ, സി.പി.ഒമാരായ മഹേന്ദ്രലാൽ, സാബിത്ത് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.