മുംബൈയില്‍ അറസ്റ്റിലായ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരൻ ബിജെപി ന്യൂനപക്ഷ സെല്ലിൻറെ ഉന്നത നേതാവെന്ന് മുംബൈ പോലീസ്, അമിത് ഷാക്കെതിരെ പരിഹാസവുമായി കോണ്ഗ്രസ്


മുംബൈ: മുംബൈയില്‍ ഈ മാസം ആദ്യം അറസ്റ്റിലായ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ പ്രാദേശിക ബിജെപി നേതാവാണെന്ന് കണ്ടെത്തല്‍. വ്യാജ രേഖകളുമായിട്ടാണ് ഇയാള്‍ ഇന്ത്യയില്‍ താമസിച്ചുവന്നിരുന്നതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ ബിജെപിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

പൗരത്വ ഭേദഗതി നിയമത്തില്‍ (സിഎഎ) ബിജെപി അംഗങ്ങള്‍ക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ചോദിച്ചു.

വ്യാജ രേഖകളുമായി ഇന്ത്യയില്‍ താമസിച്ചതിന് റൂബല്‍ ഷെയ്ക്ക് എന്നയാളെ ഈ മാസം ആദ്യമാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ബംഗ്ലാദേശ് പൗരനാണെന്നാണ് കണ്ടെത്തല്‍.

വടക്കന്‍ മുംബൈയിലെ ബിജെപി ന്യൂനപക്ഷ സെല്ലിന്റെ അധ്യക്ഷനാണ് റൂബല്‍ ഷെയ്ഖ് എന്നാണ് ആരോപണം. ബിജെപി എംപി ഗോപാല്‍ ഷെട്ടിക്കൊപ്പമുള്ള ഇയാളുടെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ബിജെപി ന്യൂനപക്ഷ സെല്ലിന്റെ അധ്യക്ഷനാണ് റൂബല്‍ ഷെയ്‌ഖെന്ന് ഗോപാല്‍ ഷെട്ടി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നടത്തിയ ബിജെപിക്കെതിരെ ഈ സംഭവം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് കടുത്ത ആക്രമണം നടത്തുകയാണിപ്പോള്‍.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക