കൊല്ലത്ത് ഓട്ടം വിളിച്ച കാറുമായി കടന്നുകളഞ്ഞ യുവാവ് പിടിയിൽ


കായംകുളം: കാര്‍ വാടകയ്ക്ക് വിളിച്ച് ഡ്രൈവറെ പറ്റിച്ച് കാറുമായി കടന്ന യുവാവ് പിടിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി അര്‍ജുന്‍ (24) ആണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശി അരുണിന്റെ ടാക്‌സി കാര്‍ വാടകയ്ക്ക് അര്‍ജുന്‍ വിളിച്ച് ശനിയാഴ്ച ഉച്ചയോടെ കണ്ണൂരേക്ക് യാത്ര ചെയ്യുകയായിരുന്നു.
വൈകിട്ട് ആറു മണിയോടെ ദേശീയ പാതയില്‍ കരുനാഗപ്പള്ളി വവ്വാക്കാവിന് തെക്ക് ഭാഗത്ത് എത്തിയതോടെ കാര്‍ നിര്‍ത്തി ഡ്രൈവര്‍ അരുണ്‍ മൊബൈല്‍ റീചാര്‍ജര്‍ വാങ്ങാനായി പുറത്തേക്ക് ഇറങ്ങി. എ സി ഓഫാകാതിരിക്കാന്‍ താക്കോല്‍ കാറില്‍ നിന്നും എടുത്തിരുന്നില്ല. ഈ തക്കത്തിന് അര്‍ജുന്‍ കാറുമായി കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് കാര്‍ ഉടമ മറ്റൊരു വാഹനത്തില്‍ പിന്നാലെ പോയി. ഓച്ചിറ പ്രീമിയര്‍ ജംഗ്ഷനു വടക്കു ഭാഗത്തുവെച്ച് തട്ടിയെടുത്ത കാറിന് മുന്നിലെത്തിയതോടെ അര്‍ജുന്‍ കാര്‍ നിര്‍ത്തി. അരുണ്‍ വാഹനത്തില്‍നിന്നും പുറത്തിറങ്ങിയതോടെ, അര്‍ജുന്‍ വീണ്ടും കാര്‍ അമിത വേഗതയില്‍ മുന്നോട്ടെടുക്കുകയും നിയന്ത്രണം വിട്ട കാര്‍ സമീപത്തുകൂടി കടന്നുവന്ന മറ്റു മൂന്നു വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. ചെറിയ പരിക്കു പറ്റിയ അര്‍ജുനെ ഓച്ചിറ പൊലീസെത്തി കസ്റ്റഡിയിലെടുത്ത് കായംകുളം പൊലീസിന് കൈമാറി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.