വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം, യുവതിയുടെ സ്വകാര്യവീഡിയോ ഭര്‍ത്താവിന് വട്സപ്പ് വഴി അയച്ചു നൽകി; മുന്‍ കാമുകൻ അറസ്റ്റിൽ


പ്രതീകാത്മക ചിത്രം

ലഖ്നൗ: യുവതിയുടെ സ്വകാര്യ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ നഖാസ സ്വദേശിയായ 22-കാരനെയാണ് സാംബൽ സ്വദേശിയായ 20-കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വിവാഹശേഷം മുൻകാമുകനായ 22-കാരൻ സ്വകാര്യ വീഡിയോകൾ യുവതിയുടെ ഭർത്താവിന്റെ വട്സാപ്പ് നമ്പർ സംഘടിപ്പിച്ചു ഭർത്താവിന് അയച്ചു നൽകിയതോടെയാണ് ഇവർ പോലീസിൽ പരാതിനൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി എട്ടിനാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഏതാനും ദിവസങ്ങൾക്ക് ശേഷം മുൻകാമുകനായ 22-കാരൻ സ്വകാര്യ വീഡിയോ ഭർത്താവിന് അയച്ചു നൽകി. ഇതോടെ ഭർത്താവ് യുവതിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

വസ്ത്ര നിർമാണശാലയിലെ തൊഴിലാളിയായ പ്രതിയും യുവതിയും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പതിവായി ഇയാൾ യുവതിയുടെ വീട്ടിലെത്തിയിരുന്നു. ഇവരുടെ സ്വകാര്യനിമിഷങ്ങളുടെ വീഡിയോകളും ഇയാൾ മൊബൈലിൽ പകർത്തി. എന്നാൽ, ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടും വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീട് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.

തുടർന്ന് യുവതി മൊബൈൽ നമ്പറടക്കം മാറ്റി. ഫെബ്രുവരി എട്ടിന് മറ്റൊരാളുമായുള്ള വിവാഹവും നടന്നു. പക്ഷേ, മുൻ കാമുകൻ ഭർത്താവിന് പഴയ സ്വകാര്യവീഡിയോകൾ അയച്ചുനൽകിയെന്നും ഇത് ദാമ്പത്യപ്രശ്നങ്ങൾക്ക് കാരണമായെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തെന്നും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും ബനിയാഥർ എസ്.എച്ച്.ഒ. രാകേഷ് കുമാർ അറിയിച്ചു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതായും യുവതിയുടെ ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാൻ ദമ്പതിമാർക്ക് കൗൺസിലിങ് അടക്കം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക