ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി; നഴ്സ് അറസ്റ്റില്‍- Arrest


ബെംഗളൂരു: ഡ്രസിംഗ് റൂമില്‍ ക്യാമറ വച്ച് ഡോക്ടര്‍മാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പുരുഷ നഴ്സ് അറസ്റ്റില്‍. ബംഗളൂരു സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോമ ആൻഡ് ഓർത്തോപെഡിക്സ് ഡയറക്ടറുടെ പരാതിയെത്തുടര്‍ന്ന് 31കാരനായ മരുശേതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. രാവിലെ 9.30ന് വസ്ത്രം മാറുന്നതിനായി ഡ്രസിംഗ് റൂമിലെത്തിയ വനിതാ സര്‍ജനാണ് മുറിയില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍‌ ഫോണ്‍ വച്ചിരിക്കുന്നത് കണ്ടത്. ഓപ്പറേഷന്‍ തിയറ്ററില്‍ കയറുന്നതിന് മുന്‍പായി ഡ്രസ് മാറാനായി എത്തിയതായിരുന്നു സര്‍ജന്‍. മൊബൈല്‍ ഫോണിലെ ക്യാമറ ഓണാക്കിയ നിലയിലായിരുന്നു. ഉടന്‍ തന്നെ സര്‍ജന്‍ മറ്റ് ഡോക്ടര്‍മാരെ അറിയിക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നഴ്സിന്‍റെതാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രി ഡയറക്ടര്‍ തിലക് നഗര്‍ പൊലീസിന് പരാതി നല്‍കുകയുമായിരുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി മരുശ്വേത ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ആരുമായും പങ്കുവച്ചിട്ടില്ലെന്നും പങ്കുവച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ മരുശ്വേതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.